Saturday, 2 April 2016

കവിത

ഏകാന്തത

ഏകാന്തയാണെൻ കൂട്ട്
കുപ്പിവള പൊട്ടിച്ചിതറുംപോലെ
കുലുങ്ങി ചിരിക്കാനറിയാതെ
മഴവില്ലിൻനിറങ്ങളെ പോലെ
മധുരവാക്കുകൾ പറയാനാകാതെ

കരിവള കൂട്ടങ്ങളെപോലെ
കണ്ണുകൾ കാവ്യാത്മകമാകാതെ
ഏകാന്തയിൽ ഞാനൊതുങ്ങി

ചുമലിലെ ചാക്കുകെട്ടിൽ
ചാവേറു പേറും ഭാരങ്ങൾ
വർണ്ണ ഭേദങ്ങളറിയാനാകാതെ
വർണ്ണചിത്രങ്ങൾ കൂട്ടിനില്ലാതെ

ഏകാന്തതയിൽ ഞാനൊതുങ്ങി
ഏകയായ്...ഏകയായ്..........

രമ്യ –എം


No comments:

Post a Comment